രാജു 
Kerala

കോടാലി കൈ കൊണ്ട് പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ചു; പിതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോടാലി കൈ കൊണ്ട് പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തായത്. അയല്‍വാസികള്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

മര്‍ദ്ദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Father arrested for brutally beating 13-year-old son with axe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ)

അണ്ടർ 23 വനിതാ ഏകദിനം: കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം

'ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ നേരിട്ട് നിന്ന് എതിര്‍ത്തു; സമൂഹ മനസ്സിലേക്ക് പടര്‍ത്തിയ വെളിച്ചം'

SCROLL FOR NEXT