പ്രതീകാത്മക ചിത്രം 
Kerala

നടുവേദനയ്ക്ക് ചികിത്സ തേടി; 13കാരി ഗര്‍ഭിണി; കാസര്‍കോട് പിതാവ് അറസ്റ്റില്‍

കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 45-കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത് പിതാവ് ആണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നടുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് 13-കാരി ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി

Father arrested in case of sexually abusing and impregnating his daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും