മലപ്പുറം; കിണറ്റിൽ നിന്ന് വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. നിലമ്പൂർ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) മർദനമേറ്റ സംഭവത്തിൽ മൂത്ത മകൻ ചെറിയാൻ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടിൽ നൈനാൻ ഒറ്റയ്ക്ക് കഴിയുക ആണ്. നൈനാനും മകനും തമ്മിൽ കുടുംബപ്രശ്നമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. 2 പേർക്കുംകൂടി ഒരു കിണറാണുള്ളത്. മോട്ടർ ഉപയോഗിച്ചു വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ നൈനാൻ പൈപ്പ് തിരിച്ചപ്പോൾ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി.
ദേഹമാസകലം പരുക്കുകളോടെ അയൽവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഏഴു മക്കളാണ് നൈനാന്. ഭാര്യ വർഷങ്ങൾക്കു മുൻപ് മരിച്ചു. ചെറിയാൻ, സൂസമ്മ എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates