അറസ്റ്റിലായ രാജേഷ്/ ടെലിവിഷൻ ദൃശ്യം 
Kerala

ഉറങ്ങിക്കിടന്ന 11കാരന്റെ മുഖത്തടിച്ചു; അച്ഛൻ അറസ്റ്റിൽ

‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.

‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പൊലീസിൽ പരാതിയും നൽകി. 

മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് 11കാരനായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നതെന്ന് രാജേഷിന്റെ മാതാപിതാക്കൾ പറയുന്നു. 

കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT