പ്രതീകാത്മക ചിത്രം 
Kerala

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടു

നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പോക്സോ കേസ് പ്രതി രക്ഷപെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി നെടുംകണ്ടത്ത് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. 

അമ്മ മരിച്ച പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. കഴിഞ്ഞ മെയ് മാസം അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഹോസ്റ്റലിൽ വച്ച് നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോൾ ബാലഗ്രാം സ്വദേശിയായ ബന്ധുവും പീഡിപ്പിക്കാൻ  ശ്രമിച്ചു. അച്ഛനെയും ബന്ധുവിനെയും ഇന്ന് ഉച്ചയോടെയാണ് അറസ്റ്റു ചെയ്തത്. 

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നെടുങ്കണ്ടം പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു.  പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT