pol app കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

വിജനമായ പ്രദേശത്ത് അപകടസാധ്യത തോന്നുന്നുണ്ടോ?, ഒറ്റ ക്ലിക്കില്‍ പൊലീസ് സഹായം; വിശദാംശങ്ങള്‍

യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാല്‍ ഇനി ഭയക്കേണ്ടതില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാല്‍ ഇനി ഭയക്കേണ്ടതില്ല. പൊതുജനങ്ങള്‍ക്ക് ഏതു നിമിഷവും അടിയന്തര പൊലീസ് സഹായം ലഭ്യമാക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോല്‍ ആപ്പില്‍' (Pol App) അത്യാധുനിക SOS സംവിധാനം സജ്ജമാണെന്ന് കേരള പൊലീസ് അറിയിച്ചു.

അപകടസൂചന തോന്നുമ്പോള്‍ത്തന്നെ ആപ്പിലെ SOS ബട്ടണ്‍ ഒരുതവണ അമര്‍ത്തിയാല്‍ മതിയാകും. സെക്കന്‍ഡുകള്‍ക്കകം കൃത്യമായ GPS ലൊക്കേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറപ്പെടും. ഇതോടെ തൊട്ടടുത്തുള്ള പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് ഉടന്‍ സന്ദേശമെത്തുകയും പൊലീസ് സംഘം സ്ഥലത്തേക്ക് തിരിക്കുകയും ചെയ്യും.

'ഇതിനുപുറമേ, ആപ്പില്‍ മുന്‍കൂട്ടി സേവ് ചെയ്തിട്ടുള്ള നിങ്ങളുടെ അടിയന്തര കോണ്‍ടാക്റ്റുകളിലേക്ക് (Emergency Contacts) ലൊക്കേഷന്‍ സഹിതമുള്ള സന്ദേശം തത്സമയം എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്'- കേരള പൊലീസ് അറിയിച്ചു.

feel unsafe in a deserted area? Police assistance is just a click away; here are the details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

ബോറിസ് ജോൺസണും നയതന്ത്ര സംഘവും കടന്നുപോയതിന് പിന്നാലെ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ലക്ഷ്യമിട്ടത് വിഐപികളെയെന്ന് യുക്രൈൻ

ഹാളണ്ട് അടിച്ചത് ​ഗോൾ അല്ല, എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിൽ!

ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ റേഞ്ച്, പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റം; ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സിന്റെ ആദ്യ എസ് യുവി വരുന്നു

അമ്മ മരിച്ചപ്പോള്‍ പലരും ആശ്വസിപ്പിക്കാന്‍ അയച്ച പാട്ട്; വിനയ് ഫോര്‍ട്ട് ആ പാട്ടിന്റെ പേരില്‍ കളിയാക്കും: സിദ്ധാര്‍ത്ഥ് ഭരതന്‍