'ഒരു സ്ത്രീ കള്ളുഷാപ്പിൽ ജോലി ചെയ്താൽ എന്താ'... പോരാടി തൊഴിൽ നേടി സോഫി!

ഭര്‍ത്താവിന്റെ മരണാനന്തരം ലഭിക്കേണ്ട ജോലിക്കായി കോടതി കയറി അനുകൂല വിധി സമ്പാദിച്ച് വീട്ടമ്മയുടെ പോരാട്ടം
toddy shop job
സോഫി, toddy shop job
Updated on: 
1 min read

തൃശൂർ: കള്ളുഷാപ്പില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാനാകില്ലെന്ന ഷാപ്പുടമയുടെ നിലപാട് തിരുത്തിച്ച് കോടതി വിധി സമ്പാദിച്ച് ഇരിങ്ങാലക്കുടക്കാരിയായ വീട്ടമ്മയുടെ തൊഴിലിനായുള്ള പോരാട്ടം. 2024 ല്‍ കാട്ടൂര്‍ പൊഞ്ഞനം കള്ളുഷാപ്പില്‍ ജീവനക്കാരനായിരിക്കെ മരിച്ച കെജെ കുഞ്ഞിപ്പാലുവിന്റെ ഭാര്യ സോഫിക്കാണ് ഭര്‍ത്താവിന്റെ മരണാനന്തരം ലഭിക്കേണ്ട ജോലിക്കായി കോടതി കയറേണ്ടി വന്നത്.

സോഫിയുടേത് നിലനില്‍പ്പിനു വേണ്ടിയുള്ള നിയമ പോരാട്ടമായിരുന്നു. അര്‍ഹമായ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിനു വേണ്ടി സോഫി രണ്ടര വർഷം പോരാടി. ആ പോരാട്ടമാണ് ഒടുവിൽ വിജയം കണ്ടത്.

toddy shop job
പാര്‍ട്ടി ഏതായാലും കഞ്ഞിയില്‍ പുഴു ഇടാതിരുന്നാല്‍ മതി; ജോയ് മാത്യു

തന്റെ അപ്പന്‍ ലൂയിസ് ഷാപ്പ് ജീവനക്കാരനായിരുന്നു എന്ന് സോഫി പറഞ്ഞു. അപ്പന്റെ മരണാനന്തരം അമ്മ അല്‍ഫോണ്‍സക്ക് ആ ജോലി ലഭിച്ചു. ഇരിങ്ങാലക്കുട റേഞ്ചിലെ ഡിപ്പോയിലായിരുന്നു ജോലി. അങ്ങിനെ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് അറിയുന്നതിനാലാണ് സോഫിയും ഭര്‍ത്താവിന്റെ മരണ ശേഷം ജോലിക്ക് അപേക്ഷിച്ചത്. ഇത് നിരാകരിക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഐഎന്‍ടിയുസി യൂണിയന്റെ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ചു. മറ്റു വരുമാന മാര്‍​ഗമൊന്നുമില്ലാത്തതിനാല്‍ ജീവിതം പ്രതിസന്ധിയിലായിരുന്നുവെന്ന് സോഫി പറഞ്ഞു. രണ്ട് മക്കളും പഠിക്കുന്നതിനാൽ ജോലി അനിവാര്യമായിരുന്നു. മുന്‍ എംഎല്‍എ മീനാക്ഷി തമ്പാന്റെ മകനും ഹൈക്കോടതി അഭിഭാഷകനുമായ രഞ്ജിത്ത് തമ്പാനാണ് ഹൈക്കോടതിയില്‍ ഹാജരായത്. നവംബര്‍ ഒന്ന് മുതല്‍ ജോലിക്കു കയറുമെന്ന് സോഫി പറഞ്ഞു. ഇക്കാര്യം യൂണിയന്‍ നേതാക്കള്‍ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

toddy shop job
ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
toddy shop job
'കൂട്ടിയ ശമ്പളം വേണ്ട, എംഎല്‍എമാരുടെ വര്‍ധിപ്പിക്കാനുള്ള തീരുമാനം തെറ്റ്'
Summary

Legal battle won: Homemaker gets employment in toddy shop following court order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER