പിടിയിലായ ഫിറോസ് എടപ്പള്ളി/ ടിവി ദൃശ്യം 
Kerala

തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് എടപ്പള്ളി കണ്ണൂരില്‍ പിടിയില്‍

ഫിറോസിനെ എടക്കാട് പൊതുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തീവ്രവാദക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. ഫിറോസ് എടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊതുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. 

രാവിലെ 11 മണിയോടെയാണ് ഫിറോസിനെ എന്‍ഐഎ പിടികൂടിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അടക്കം പ്രതിയാണ് ഫിറോസ് എടപ്പള്ളിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫിറോസിന്റെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. 

ജയിലിലേക്ക് തിരികെ പ്രവേശിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ വീട്ടില്‍ ഇയാള്‍ ഉള്ളതായി മനസ്സിലാക്കിയത്. തുടര്‍ന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ എന്‍ഐഎ കൊച്ചിയിലേക്ക് കൊണ്ടുപോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം