കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി 
Kerala

കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ഹൃഷികേശ് നമ്പൂതിരി കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, മക്കളായ അഖില്‍ നമ്പൂതിരി, നിഖില്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികള്‍ ആയിരുന്നു.

കൊടിയേറ്റം ദര്‍ശിക്കാന്‍ ഒട്ടേറെ ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നല്‍കുന്ന ഉത്സവത്തില്‍ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടന്നത്. തന്ത്രി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കൂറയും പവിത്രവും നല്‍കി സ്വീകരിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കുളമണ്‍ ഇല്ലത്തെ രാമചന്ദ്രന്‍ മൂസ്സതാണ് ചടങ്ങ് നിര്‍വഹിച്ചത്.

പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു. തുടര്‍ന്ന് പാണികൊട്ടി പുറത്ത് വന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തി കൊടിയേറ്റം നിര്‍വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഭഗവാന്‍ ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ബുധനാഴ്ച രാത്രി 9.30 ന് നടക്കും. ഇതോടെ ആദ്യത്തെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും.

festival at the Koodalmanikyam Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞേക്കും

'നിതിനോട് മുൻവൈരാഗ്യം ഇല്ല, തനിക്കെതിരെ തെളിവുമില്ല'; മുൻ‌കൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

വിവാഹവാര്‍ഷികവും ജന്മദിനവും കുടുംബത്തിനൊപ്പം ആഘോഷമാക്കാം; പൊലീസുകാര്‍ക്ക് പ്രത്യേകം അവധിയുമായി തെലങ്കാന

ഇനി ഈ ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല, ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും

പ്രതിരോധത്തിന് ശക്തി കൂട്ടാൻ എസ്–400 എത്തുന്നു; രാജസ്ഥാനിൽ വിന്യസിച്ചേക്കും, ലക്ഷ്യം പാകിസ്ഥാൻ

SCROLL FOR NEXT