

കണ്ണൂര്‍: പ്രതിഷേധസമരത്തിനിടെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി യുവതി; നാഷണല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി നൗഫിയ നസീറാണ് കണ്ണൂര്‍ ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് ഓടിക്കയറിയത്. അഞ്ചരകണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് വനിതാ പൊലിസ് കടുത്ത ബല പ്രയോഗത്തിലുടെ യുവതിയെ കസ്റ്റഡിയിലെടുത്തു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി , പി പ്രദീപ്കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു സി.കെ.സഹജന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. എ കൃഷ്ണന്‍, ചേലക്കര മുഹമ്മദ്, അഡ്വക്കറ്റ് രാമദാസ് , യൂസഫലി, എന്‍ ബാലകൃഷ്ണന്‍, സി വി പ്രജിത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates