അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ മരണമെത്തി; ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. വൈകീട്ടായിരുന്നു സംഭവം.
asif ashraf
ആസിഫ് അഷ്‌റഫ്
Updated on
1 min read

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍ പീടിക ആസിഫ് അഷ്‌റഫ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. വൈകീട്ടായിരുന്നു സംഭവം.

asif ashraf
ഒടുവില്‍ ലോഡ് ഷെഡിങ്; അരമണിക്കൂര്‍ ഇരുട്ടില്‍; ഹര്‍ത്താലില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വേനല്‍ച്ചൂടിന് ആശ്വാസമായി ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. അതിനിടെയാണ് അഷ്‌റഫിന് മിന്നലേറ്റത്. പ്രവാസിയായ അഷ്‌റഫ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Daya Sujith , Manju Pillai
oduvil unnikrishnan, alleppey ashraf, ranjith
Nafeesathul Misriya
KM Ashraf
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com