Sadan 
Kerala

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

ആരുമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ ബുധനാഴ്ച സമീപവാസികളാണ് സദനെ കണ്ടെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍ ജീവിച്ച ബാചിലേഴ്‌സ് ഫാമിലിയിലെ അവസാനത്തെയാളും യാത്രയായി. വിവാഹം കഴിക്കാതെ ഒരു ആയുസ് മൊത്തം ഒരുമിച്ചു കഴിഞ്ഞ അഞ്ച് സഹോദരങ്ങളില്‍ അവസാനത്തെ കണ്ണിയായിരുന്നു തണ്ണീര്‍മുക്കം സ്വദേശിയായ സദന്‍. 74 വയാസായിരുന്നു. ആരുമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ ബുധനാഴ്ച സമീപവാസികളാണ് സദനെ കണ്ടെത്തുന്നത്.

നാട്ടുകാര്‍ സ്‌നേഹത്തോടെ ബാചിലേഴ്‌സ് ഫാമിലി എന്നായിരുന്നു സദനേയും സഹോദരങ്ങളേയും വിളിച്ചിരുന്നത്. സുമന്‍, രാധാമണി, കാര്‍ത്തികേയന്‍, വിജയമ്മ എന്നീ സഹോദരങ്ങള്‍ സദന് മുമ്പേ യാത്രയായി. ഒന്നര വര്‍ഷത്തിനിടയിലായിരുന്നു സഹോദരങ്ങളുടെ മരണം. ഇതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സദന്റെ ജീവിതം.

തങ്ങള്‍ക്ക് താങ്ങാകാനും കൂട്ടാകാനും മറ്റാരും വേണ്ടെന്ന് തീരുമാനിച്ച് വിവാഹം വേണ്ടെന്ന് വച്ചവരായിരുന്നു അഞ്ച് സഹോദരങ്ങളും. ഇവര്‍ക്കിടയിലുണ്ടായിരുന്ന പരസ്പര സ്‌നേഹത്തെ കുടുംബബന്ധത്തിന്റെ ഉദാത്ത പ്രതീകമായിട്ടായിരുന്നു പ്രദേശവാസികള്‍ കണ്ടിരുന്നത്.

ചുവര്‍ ചിത്രകാരനും പ്രഭാഷകനുമായിരുന്നു സദന്‍. സഹോദരങ്ങളുടെ ഓര്‍മകള്‍ ബാക്കിയായ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. അവസാനകാലത്ത് ഞെട്ടയില്‍ ക്ഷേത്രത്തില്‍ നിന്നാണ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നത്.

Final member of Bachlors Family passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ