കണ്ണൂർ: പയ്യാമ്പലത്തെ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം. ഒൻപതാം നിലയിൽ സി വൺ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിച്ചു. പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
തീപിടിത്ത സമയത്ത് അകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates