'അടുത്ത സൂപ്പര്‍ സ്റ്റാര്‍, ദാ... അവിടെ നില്‍പ്പുണ്ട്'! വൈഭവ് സൂര്യവംശിയെ ചൂണ്ടി ഇതിഹാസം

'മികച്ച നായകനായി ശുഭ്മാന്‍ ഗില്‍ ഉയരും'
Vaibhav Sooryavanshi training
Vaibhav Sooryavanshix
Updated on: 
1 min read

ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ യുഗം അവസാനിച്ചാലും അതിനൊത്ത പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പ്രയാസവുമുണ്ടാകില്ലെന്നു വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. വര്‍ഷങ്ങളോളം ഇന്ത്യയെ നയിക്കാനുള്ള മികവും മിടുക്കും ശുഭ്മാന്‍ ഗില്ലിന് ഉണ്ടെന്നു ചൂണ്ടിക്കാണിച്ച ക്ലൂസ്‌നര്‍ ഭാവിയിലെ സൂപ്പര്‍ സ്റ്റാറാകാന്‍ സാധ്യതയുള്ള താരങ്ങളില്‍ വൈഭവ് സൂര്യവംശിയെ എടുത്തു പറയുകയും ചെയ്തു.

'എനിക്ക് ഇതിനോടകം തന്നെ ബോധ്യപ്പെട്ട കാര്യമാണിത്. കൂടുതല്‍ ചെറുപ്പവും കായികക്ഷമതയും വേഗവുമുള്ള കളിക്കാര്‍ പിന്നില്‍ കാത്തു നില്‍ക്കുന്ന സെറ്റപ്പാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ ആളാണ് ഗില്‍.'

Vaibhav Sooryavanshi training
മിന്നും ബൗളിങുമായി കേരളം; 'ഉഷ്ണിച്ച്' കരുത്തരായ ബം​ഗാൾ

'ഇനി ഗില്‍ നായകനെന്ന നിലയില്‍ തെളിയികുയാണ് വേണ്ടത്. ഒരു ബാറ്റര്‍ എന്ന നിലയിലുള്ള ഗില്ലിനേയും ക്യാപ്റ്റനെന്ന നിലയിലുള്ള ഗില്ലിനേയും വേര്‍തിരിച്ചു കാണാന്‍ സാധിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനം. എല്ലാ മഹത്തായ ക്യാപ്റ്റന്‍മാര്‍ക്കും അതു ചെയ്യാനും സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഗില്ലിനെ അത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിക്കാനായി അദ്ദേഹത്തിനു ചുറ്റും ധാരാളം അവസരങ്ങളും ഉപദേഷ്ടാക്കളുമുണ്ട്.'

'ഇതിഹാസങ്ങള്‍ വിരമിക്കും. താരങ്ങള്‍ വരും പോകും അതെല്ലാം സഹജമായ കാര്യമാണല്ലോ. എന്നാല്‍ ആരാധകരില്‍ ചിലര്‍ ചിന്തിക്കുക ഇനി കാര്യങ്ങള്‍ പഴയതു പോലെ ആകില്ല എന്നായിരിക്കും. എന്നാല്‍ ഇന്ത്യയിലേക്ക് നോക്കു. സൂര്യവംശിയെപ്പോലുള്ള യുവ താരങ്ങളെ നോക്കു. അടുത്ത സൂപ്പര്‍ സ്റ്റാര്‍ അവിടെ നില്‍ക്കുന്നത് കാണാം'- ക്ലൂസ്‌നര്‍ വ്യക്തമാക്കി.

Vaibhav Sooryavanshi training
'ഔട്ട്' അല്ല 'നോട്ടൗട്ട്'; ജയിച്ച ഇംഗ്ലണ്ട് 'തോറ്റു', തോറ്റ പാകിസ്ഥാന്‍ 'ജയിച്ചു'!
Vaibhav Sooryavanshi training
കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ
Summary

As Indian cricket prepares for life beyond Kohli and Rohit, former South African all-rounder Lance Klusener believes the transition need not be a difficult one. He has backed Shubman Gill to lead India for years to come while identifying teenage batting sensation Vaibhav Sooryavanshi as a potential superstar of the future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com