'ഔട്ട്' അല്ല 'നോട്ടൗട്ട്'; ജയിച്ച ഇംഗ്ലണ്ട് 'തോറ്റു', തോറ്റ പാകിസ്ഥാന്‍ 'ജയിച്ചു'!

എട്ടാം സ്ഥാനത്തിറങ്ങി വിസ്മയ സെഞ്ച്വറിയുമായി പാക് താരം ഷദാബ് ഖാന്‍
Shadab Khan celebrating win
Shadab Khanx
Updated on: 
2 min read

ലാഹോര്‍: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയിലെ പോരാട്ടത്തില്‍ അരങ്ങേറിയത് അതി നാടകീയ രംഗങ്ങള്‍. മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ അവസാന ഘട്ടത്തില്‍ സംഭവിച്ച എല്‍ബിഡബ്ല്യു ഔട്ടും പിന്നീട് ഡിആര്‍എസില്‍ ഔട്ട് നോട്ടൗട്ട് ആയി മാറിയതും ജയിച്ച ഇംഗ്ലണ്ട് തോറ്റതുമാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. പതിവ് പച്ച ജേഴ്സി ഉപേക്ഷിച്ച് കാൻസർ അവബോധ പ്രചാരണത്തിന്റെ ഭാ​ഗമായി പാകിസ്ഥാൻ പിങ്ക് ജേഴ്സി അണിഞ്ഞാണ് ഇം​ഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 241 റണ്‍സാണ് എടുത്തത്. ജയം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയിലായിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് അവിശ്വസനീയമായ കാഴ്ചകളാണ്. എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ ഷദാബ് ഖാന്‍ 96 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം 113 റണ്‍സെടുത്ത് പുറത്താകാതെ നിന്നു പാകിസ്ഥാനെ അവിശ്വസനീയ വിജയത്തിലേക്കാണ് നയിച്ചത്. താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. 15 പന്തില്‍ 8 റണ്‍സെടുത്ത റസാവുല്ലയും 19 പന്തില്‍ 7 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാരി റൗഫും ചേര്‍ന്നു ടീമിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്താണ് അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് ബാക്കി നില്‍ക്കെ ഷദാബ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഗസ് അറ്റ്കിന്‍സന്റെ പന്തിലാണ് താരം എല്‍ബിഡബ്ല്യു ആയത്. അംപയര്‍ ഔട്ടും വിളിച്ചു. ഇംഗ്ലണ്ട് 20 റണ്‍സില്‍ മത്സരം വിജയിച്ചു എന്ന നിലയില്‍ കളിക്കാര്‍ തമ്മില്‍ ഷെയ്ക്ഹാന്‍ഡും നല്‍കി. തീരുമാനത്തില്‍ അസ്വസ്ഥനായി ഷദാബ് ബാറ്റ് ദേഷ്യത്തോടെ നിലത്തടിക്കുന്നുമുണ്ട്.

Shadab Khan celebrating win
കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ

എന്നാല്‍ ഡിആര്‍എസ് എടുക്കാന്‍ അതിനിടെ ഷദാബ് ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ ഡിആര്‍എസ് പരിഗണിച്ച മൂന്നാം അംപയര്‍ ഷദാബിന്റെ ബാറ്റിന്റെ എഡ്ജില്‍ പന്ത് തട്ടിയതായും താരം നോട്ടൗട്ടാണെന്നും വിധിച്ചു. ഇതോടെ ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് തീരുമാനം പിന്‍വലിച്ച് നോട്ടൗട്ടെന്നു വിധിച്ചു. പിന്നാലെ മത്സരം പുനരാരംഭിക്കുകയും പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു.

അതിനിടെ ഷദാബ് ഡിആര്‍എസ് ആവശ്യപ്പെടുന്നത് ബ്രോഡ്കാസ്റ്റര്‍മാര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം കാണാതെ വന്നതോടെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെ സംഭവം വിവാദമായി.

ഡിആര്‍എസ് ആവശ്യപ്പെടാതെ എങ്ങനെയാണ് മൂന്നാം അംപയര്‍ ഇതു പരിശോധിക്കുക എന്ന സംശയമാണ് ആരാധകര്‍ ഉന്നയിച്ചത്. ഔട്ട് വിളിച്ചപ്പോള്‍ ഷദാബിന്റെ നിരാശയും മറ്റും ആരാധകര്‍ എടുത്തു പറയുന്നുണ്ടായിരുന്നു. ഒടുവില്‍ മറ്റൊരു ആംഗിളിലുള്ള വിഡിയോ പുറത്തു വന്നതോടെയാണ് സത്യാവസ്ഥ ആരാധകര്‍ മനസിലാക്കിയത്. ഈ വിഡിയോയില്‍ ഷദാബ് ഡിആര്‍എസ് ആവശ്യപ്പെടുന്നത് വ്യക്തമായിരുന്നു.

പ്രതീക്ഷ ഒട്ടും ഇല്ലാതെയാണ് ഷദാബ് ഡിആര്‍എസ് ആവശ്യപ്പെട്ടത്. മത്സരത്തില്‍ പാകിസ്ഥാന് അവകാശപ്പെട്ട ഒരു ഡിആര്‍എസ് ബാക്കിയുണ്ടായിരുന്നു. ഇതാണ് താരം മുതലാക്കിയത്. മനസില്ലാ മനസോടെയാണ് ഡിആര്‍എസ് എടുത്തതെങ്കിലും അത് കൃത്യമായി. പാകിസ്ഥാന്‍ അവിസ്മരണീയ വിജയവും സ്വന്തമാക്കി.

Shadab Khan celebrating win
ഇന്ത്യൻ ടീമിലേക്ക് വിളിച്ചില്ല; രഞ്ജിയിൽ '7 വിക്കറ്റുകൾ' വീഴ്ത്തി 33കാരൻ!
Shadab Khan celebrating win
'രോഹിത് വല്ല്യേട്ടനെ പോലെ, മുംബൈയെ ഒന്നിപ്പിക്കും'; വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യം
Summary

Shadab Khan became the centre of a huge DRS controversy in the Pakistan vs England ODI match on Sunday. England seemed to have won the match before the third umpire intervention flipped the script

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com