കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ

സറെ കൗണ്ടി ടീമിന്റെ മുഖ്യ പരിശീലകനാണ് മുന്‍ ഇംഗ്ലീഷ് താരം
Gareth Batty
Gareth Battyx
Updated on: 
1 min read

ചെന്നൈ: പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണികള്‍ നടത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പുതിയ ബാറ്റിങ് പരിശീലകനായി മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഗരത് ബാറ്റിയെ നിയമിച്ചതായി റിപ്പോര്‍ട്ടുകള്‍. 49കാരനായ ബാറ്റി മുഖ്യ പരിശീലകനായ സഹീര്‍ ഖാന്റെ സംഘത്തിലേക്കാണ് വരുന്നത്.

വോര്‍സെസ്റ്റര്‍ഷെയറിനായി സഹീര്‍ഖാനും ബാറ്റിയും ഒരുമിച്ച് കളിച്ചവര്‍ കൂടിയാണ്. ഈ ബന്ധമാണ് സിഎസ്‌കെ സപ്പോര്‍ട്ട് സ്റ്റാഫിലേക്കുള്ള ബാറ്റിയുടെ വരവ് എളുപ്പമാക്കിയത്. ബാറ്റിയുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നു സിഎസ്‌കെ ടീം അധികൃതര്‍ വ്യക്തമാക്കി. പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും ടീം അറിയിച്ചു.

Gareth Batty
ഇന്ത്യൻ ടീമിലേക്ക് വിളിച്ചില്ല; രഞ്ജിയിൽ '7 വിക്കറ്റുകൾ' വീഴ്ത്തി 33കാരൻ!

ഇംഗ്ലണ്ടിനായി 9 ടെസ്റ്റുകളും 10 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ച താരമാണ് ബാറ്റി. നിലവില്‍ കൗണ്ടി ടീം സറെയുടെ മുഖ്യ പരിശീലകന്‍ കൂടിയാണ് ഗരത് ബാറ്റി. സറെ ടീമിനെ തുടരെ 3 കൗണ്ടി ചാംപ്യന്‍ഷിപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ മികവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ സറെ ടീമില്‍ കളിച്ച ഗസ് അറ്റ്കിന്‍സന്‍, വില്‍ ജാക്‌സ്, ഒലി പോപ്പ്, ജാമി സ്മിത്ത് അടക്കമുള്ളവര്‍ക്ക് പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് അവസരവും ലഭിച്ചിരുന്നു.

2023ല്‍ അവസാനമായി കിരീടം നേടിയ ശേഷം സിഎസ്‌കെയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ദീര്‍ഘകാലം പരിശീലക കസേരയില്‍ ഇരുന്ന സ്റ്റീഫന്‍ ഫ്‌ലമിങ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനായി എത്തിയത്. മോഹിത് ശര്‍മയാണ് ടീമിന്റെ ബൗളിങ് കോച്ച്.

Gareth Batty
'രോഹിത് വല്ല്യേട്ടനെ പോലെ, മുംബൈയെ ഒന്നിപ്പിക്കും'; വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യം
Gareth Batty
'പന്ത് ബാറ്റില്‍ തട്ടിയില്ല'; പടിക്കല്‍ 199ന് പുറത്ത്, അംപയറുടെ വിധിയില്‍ വിവാദം
Summary

Former England off-spinner Gareth Batty is likely to join Chennai Super Kings' (CSK) support staff as batting coach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com