വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

കോട്ടയത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം; ഫാക്ടറി പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിട്ടുള്ളത്. തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും