വേലായുധൻ 
Kerala

വീട് പണിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, അയൽവാസിയുടെ പറമ്പിലേക്ക് തീ ആളിപ്പടർന്നു; 59കാരൻ കുഴഞ്ഞുവീണു മരിച്ചു 

സ്വന്തം പറമ്പിൽ നിന്ന് അടുത്ത പറമ്പിലേക്ക് തീ ആളിപ്പടരുന്നത് കണ്ടാണ് കുഴഞ്ഞുവീണത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സ്വന്തം പറമ്പിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ അടുത്ത പറമ്പിലേക്ക് തീ ആളിപ്പടരുന്നത് കണ്ട 59കാരൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ ആണ് മരിച്ചത്. 

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പുതിയ വീട് പണി പൂർത്തിയാക്കിയതിന്റെ ബാക്കിവന്ന അവശിഷ്ടങ്ങളാണ് വേലായുധൻ കത്തിച്ചത്. അയൽവാസിയായ ഒല്ലൂർ സ്വദേശി ജോസിന്റെ പറമ്പിൽ കാടുപിടിച്ചുകിടക്കുന്ന പുല്ലിലേക്ക് തീ പടർന്നു. തീ ആളിപ്പടരുന്നതു കണ്ട് വേലായുധൻ ബഹളം വയ്ക്കുകയും ഉടൻതന്നെ കുഴഞ്ഞുവീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.‌ നാട്ടുകാർ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒരേക്കറിലെ പുല്ലിലേക്ക് പടർന്ന് തീ നാട്ടുകാരും അഗ്നിരക്ഷാസേനയും കെടുത്തി. തീ കത്തിയപ്പോൾ ഉണ്ടായ പുകയിൽ ശ്വാസം കിട്ടാത്തതോ ഹൃദയസ്തംഭനമോ ആകാം മരണകാരണം എന്നാണ് നി​ഗമനം. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം