M V Govindan 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍

'സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങള്‍ നടക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങള്‍ നടക്കുന്നു. അപകടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനൊപ്പം പാർട്ടിയും ഈ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിലൂടെ പരിഹരിക്കും. ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു.

CPM State Secretary M V Govindan demands a thorough investigation into the Mundathikode fireworks accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

'വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്'; ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല; ആന്റിയുടെ വിയോഗത്തില്‍ അഞ്ജു അരവിന്ദ്

ഇന്ത്യയുടെ ടി20 സ്‌ക്വാഡില്‍ മാറ്റം, സിറാജിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തി

കേരളം ക്രിക്കറ്റ് ആവേശത്തിലേക്ക്, കെസിഎല്‍ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; താരലേലം ജൂലൈ ആദ്യവാരം

SCROLL FOR NEXT