കോട്ടയം മെഡിക്കല്‍ കോളജില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം 
Kerala

മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ, അര്‍ദ്ധരാത്രിയില്‍ പുറത്ത് കാത്തിരുന്ന് മന്ത്രി; ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനം

ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരേയും മറ്റ് ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാത്തിരുന്നത് രാത്രി വൈകിയും രണ്ട് മണിക്കൂറിലേറെ സമയം. ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. രാത്രി ഒമ്പതര മുതല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ സമയംവരെ മന്ത്രി ആശുപത്രിയില്‍ തന്നെ കാത്തിരുന്നു. 

ഉച്ചവരെ പത്തനംതിട്ടയിലായിരുന്നു മന്ത്രിയുടെ ഔദ്യോഗിക പരിപാടി. ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിലെത്തി പ്രധാനപ്പെട്ട മീറ്റിഗുകളില്‍ പങ്കെടുത്തു. ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് മന്ത്രി എത്തുന്നതായ അറിയിപ്പ് മെഡിക്കല്‍ കോളജിന് കിട്ടിയത്.

മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ

രാത്രി ഒമ്പതര മുതല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ സമയംവരെ മന്ത്രി ആശുപത്രിയില്‍ തന്നെ കാത്തിരുന്നു. ഇതിനിടെ സുബീഷിന്റെ ബന്ധുക്കളുമായും സംസാരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡോക്ടര്‍മാരുമായും എല്ലാ ജീവനക്കാരുമായും സംസാരിച്ച് രാത്രി 12 മണിയോടെയാണ് മന്ത്രി ആശുപത്രിയില്‍ നിന്നുമിറങ്ങിയത്. എല്ലാവരേയും അഭിനന്ദിച്ചു. രാത്രി വൈകിയും കാത്തിരുന്ന മന്ത്രിയെ കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം തോന്നിയതായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പറഞ്ഞു. ഇത് തങ്ങള്‍ക്കുള്ള അംഗീകാരമായി തോന്നിതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വലിയ പിന്തുണയാണ് നല്‍കിയത്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ശസ്ത്രക്രിയയുടെ തലേദിവസം വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

അര്‍ദ്ധരാത്രിയില്‍ പുറത്ത് കാത്തിരുന്ന് മന്ത്രി

തൃശൂര്‍ സ്വദേശികളായ സുബീഷും ഭാര്യ പ്രവിജയും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കോട്ടയത്തെത്തിയത് തികച്ചും യാദൃച്ഛികമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിനെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വാര്‍ത്തയാണ് അവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആ കുടുംബം. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ബന്ധുക്കളായ ഉണ്ണിക്കുട്ടന്‍, സുമ എന്നിവര്‍ ഇക്കാര്യം നേരിട്ടറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT