നവാസ് ഖാൻ 
Kerala

വിഴിഞ്ഞത്ത് മത്സത്തൊഴിലാളി ഫ്ലാറ്റിൽ നിന്നും വീണ നിലയിൽ, ചികിത്സക്കിടെ മരണം 

ഫ്ലാറ്റിൽ നിന്നും വീണ നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് താമസിക്കുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം സ്വദേശി നവാസ് ഖാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്ലാറ്റിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ മത്സ്യബന്ധനത്തിന് ശേഷം ഫ്ലാറ്റിലേക്ക് പോയ നവാസിനെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെൺമക്കളും മതിപ്പുറത്തെ ഫ്ളാറ്റിൽ മൂന്നാം നിലയിലാണ് താമസം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭാര്യ- റെഹാനത്ത് ബീവി, മക്കൾ - സനൂജ, ഹാജറ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT