വലിയഴീക്കല്‍ ഹാര്‍ബര്‍ 
Kerala

വലിയഴീക്കല്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളിയെ കാണാതായി

വള്ളത്തില്‍ 37 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ 7 പേരാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  വലിയഴീക്കല്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളിയെ കാണാതായി. കൊല്ലം അമൃതപുരി സ്വദേശിയായ 28കാരന്‍ ബിപിനെയാണ് കാണാതായത്. 

ഇന്ന് രാവിലെ ആറ് മണിയോടെ വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞത്. കരുനാഗപ്പള്ളിയിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ 37 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ 7 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ചിലര്‍ നീന്തിയും മറ്റുള്ളവരെ സമീപത്തുണ്ടായിരുന്ന വളളത്തിലുള്ളവരും രക്ഷിക്കുകയായിരുന്നു.

കരുനാഗപ്പള്ളി സ്വദേശിയായ ബിപിനെയാണ് കാണാതായത്. ഇയാള്‍ക്കായി കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. വെള്ളത്തില്‍ വീണ് പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT