സുധീർ 
Kerala

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍വീട്ടില്‍ സുധീറാണ് (40) മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് മരിച്ച സുധീര്‍. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയില്‍നിന്ന് പൊലീസിന് ലഭിച്ച വിവരം.

സുധീറിന്റെ ബോട്ടില്‍ മീന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടില്‍ ലഭിച്ച 25 കിലോ വറ്റ മീന്‍ വാങ്ങി. അതില്‍ കുറച്ച് സുധീറും കുടുംബവും കഴിച്ചിരുന്നു. 28ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് മരിച്ചത്.

ഒക്ടോബര്‍ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍നിന്നും മത്സ്യം വാങ്ങി കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. 27 പേര്‍ അന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. ഇതില്‍ സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

Fisherman undergoing treatment after falling ill from eating 'Vatta' fish dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

വിമാനത്തിലും 'ഹരിത ഇന്ധനം' നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'

'നല്ല ക്യൂട്ടായ വളരെ എനർജറ്റിക്കായ പയ്യൻ, ​'ഗുഡ് ബാഡ് അ​ഗ്ലി'യിൽ നസ്‌ലിനെ കാസ്റ്റ് ചെയ്തിട്ടില്ല'; തുറന്ന് പറഞ്ഞ് സംവിധായകൻ