പ്രതീകാത്മക ചിത്രം 
Kerala

ഓടികൊണ്ടിരിക്കെ മിനി വാൻ പർണ്ണമായും കത്തിനശിച്ചു; അഞ്ചം​ഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക് 

ഓടിക്കൂടിയ നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാനിൽ നിന്ന് അഞ്ചം​ഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു. 

വള്ളിക്കുന്ന് സ്വാദേശി മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ് കത്തി നശിച്ചത്. റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് റിദാൻ എന്നിവരാണ് അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. വയർ കരിഞ്ഞ മണം അനുഭവപ്പെട്ടതിനെത്തുടർന്ന് റാഫി വണ്ടിയിൽ നിന്നിറങ്ങി പരിശോധിച്ചു. ഇതിനിടെയാണ് തീ ആളി പടർന്നത്. ഉ‌ടൻതന്നെ ഭാര്യയേയും മക്കളെയും വാഹനത്തിൽ നിന്ന് ഇറക്കിയതിനാൽ ആർ‌ക്കും അപകടമുണ്ടായില്ല. 

വണ്ടിയിൽ തീ ആളിപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർ യൂണിറ്റും സ്ഥലത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം