Kannur road accident 
Kerala

കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞ സംഭവം; അപകട കാരണം എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നത്, നിയമം പറയുന്നത്

കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട്. എതിരെ നിന്ന് ഓവര്‍ടേക്ക് ചെയ്തു കയറിയ കാറിന്റെ ലൈറ്റ് ഒന്ന് ഡിപ് ചെയ്തിരുന്നെങ്കില്‍ അഞ്ചു യുവാക്കളുടെ ജീവന്‍ റോഡില്‍ പൊലിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നതോടെ യുവാക്കളുടെ കാറോടിച്ച പരംഛേത്രിയുടെ കാഴ്ച മങ്ങിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട യുവാക്കള്‍ ബംഗളൂരുവില്‍ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളായിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സുഹൃത്ത് ഷാന്‍ സിറാജിന്റെ കണ്ണൂര്‍ അലവിലിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് ബംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്.

ശിക്ഷ അറിയാം

എതിരെ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിപ് ചെയ്യാതിരിക്കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമം 21 അനുസരിച്ച് കുറ്റമാണ്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാമെന്ന് നിയമം പറയുന്നു. കൂടാതെ പിഴയും ഈടാക്കാം. അപകടമുണ്ടായാല്‍ നിയമനടപടികളും ശിക്ഷയും നേരിടേണ്ടതായി വരും. അനാവശ്യമായ ഓവര്‍ടേക്കിങ് മോട്ടോര്‍ വാഹന നിയമം 184 അനുസരിച്ചുള്ള കുറ്റമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പിഴയും ഈടാക്കും. ഇതും അപകടത്തിലേക്ക് നയിച്ചാല്‍ അതുപ്രകാരമുള്ള ശിക്ഷയും അനുഭവിക്കണമെന്നും നിയമം പറയുന്നു.

Five youths killed in Kannur road accident; cause car failed to dip lights, Law says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 19 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

സെഞ്ച്വറിക്കരികെ വീണ് സൂര്യബന്ദാര (92), ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി ശ്രീലങ്ക; ഇന്ത്യക്കെതിരെ 16 റണ്‍സ് ലീഡ്

മിന്നല്‍ പ്രളയം: യുപിയിലും ബിഹാറിലും അതീവ ജാഗ്രതാ നിര്‍ദേശം; സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

അജ്ഞാത കോളുകള്‍ തിരിച്ചറിയാം; വാട്‌സ്ആപ്പില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ ടൂളുകള്‍, പുത്തന്‍ ഫീച്ചര്‍