വി ഡി സതീശന്‍  
Kerala

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്.

'നേതാക്കളെ നിങ്ങളോടാണ് ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍, ഇപ്പോള്‍ പി ആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയെയും നേതാക്കന്‍മാരെയും മണ്ടന്മാര്‍ ആക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കരുത്' എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.' പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബാനര്‍ സ്ഥലത്തുനിന്നും നീക്കി.

അതേസമയം, തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ് ബോര്‍ട് സ്ഥാപിച്ചു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവന്‍ നാട് നയിക്കും' എന്നാണ് ഫ്ളക്സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ളക്സ് ഉയര്‍ത്തിയത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച വിവാദമായിരിക്കെയാണ് വീണ്ടും ഫ്ളക്സ് ഉയര്‍ന്നത്. ഇതിനിടെയാണ് വി ഡി സതീശന് പരോക്ഷ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത് വന്നത്.എക്‌സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

Flex board at kottakkal against vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ