പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. എസിയിലാണ് തകരാര്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'