പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂര്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍; ദുരൂഹത

ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 

ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റയത്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പീതാംബരനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. പരിശോധനയില്‍ ഒരാള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട.

സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്ക് മാത്രമാണ് ഭക്ഷ്യവിശബാധയേറ്റത്.ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കിട്ടിയശേഷം മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പൊലീസ് സംശയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT