food volger Firoz Chuttipara anounce stopping his YouTube videos Social Media
Kerala

'ഇനി വ്യത്യസ്തമായ വഴി'; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുള്ള ഫിറോസിന്റെ പ്രഖ്യാപനവും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വിഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുണ്ട് വില്ലേജ് ഫുഡ് ചാനല്‍ എന്ന ഫിറോസിന്റെ യൂട്യൂബ് ചാനലിന്. ഫിറോസിന്റെ പ്രഖ്യാപനവും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും മറ്റൊരു സംരംഭത്തിന്റെ പണിപ്പുരയിലാണ് താനെന്നുമാണ് ഫിറോസ് നല്‍കുന്ന സൂചന. ഇപ്പോള്‍ ഷാര്‍ജയിലാണെന്നും ചെറിയൊരു ബിസിനസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും ഫിറോസ് പറയുന്നു. യൂട്യൂബാണ് ഇപ്പോള്‍ പ്രധാന വരുമാനമാര്‍ഗം. അതില്‍ നിന്നൊരു മാറ്റം ആലോചിക്കുന്നുണ്ട്. ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണം എന്നും ഫിറോസ് പറയുന്നു.

പുതിയ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ടാകണം എന്നില്ല. ഫുഡ് ബിസിനസില്‍ റിസ്‌ക് കൂടുതലാണ്. റസ്റ്റോറന്റ് ബിസിനസിലേക്ക് കടന്നാല്‍ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. പുതിയ ചെറിയൊരു ചുവടുവയ്പ്പിനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് ദുബായില്‍ എത്തിയിരിക്കുന്നത്. എന്നും 'ഞാന്‍ യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു' എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യൂട്യൂബ് ചാനല്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നില്ലെന്നും വലിയ വീഡിയോകള്‍ക്ക് പകരം റീലുകളില്‍ തുടരുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.

വ്യത്യസ്തമായ വിഡിയോകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ കറിവച്ചും ഒട്ടകത്തെ മുഴുവനായി പാചകം ചെയ്തുമുള്ള ഫിറോസിന്റെ വിഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ മയിലിനെ കറിവയ്ക്കാന്‍ ശ്രമിച്ചെന്നുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദങ്ങളിലും ഫിറോസ് അകപ്പെട്ടിരുന്നു.

food volger Firoz Chuttipara anounce stopping his YouTube videos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT