സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയ പുലി കോഴികളെ പിടികൂടുന്നു 
Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി, കോഴികളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴികളെ പിടിച്ച് പുലി ഓടിപ്പോകുന്നാണ് ദൃശ്യങ്ങളിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പുലി പിടികൂടി. പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോഴികളെ പിടിച്ച് പുലി ഓടിപ്പോകുന്നാണ് ദൃശ്യങ്ങളിലുള്ളത്.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു