ദര്‍ശന മകള്‍ ദക്ഷ 
Kerala

മൂന്നാമതും ​ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ; പരാതി

മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി

സമകാലിക മലയാളം ഡെസ്ക്

വയനാട്: ​ഗർഭിണിയായ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദർശനയുടെ മാതാപിതാക്കൾ പറഞ്ഞു. മൂന്നാമതും ​ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്നും ഇവർ ആരോപിച്ചു. 

കഴിഞ്ഞ 13-നാണ് മകൾ ദക്ഷയേയും കൊണ്ട് ദർശന പുഴയിൽ ചാടുന്നത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയിൽ ചാടിയത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു. ചികിത്സയിലിരിക്കെ ദർശന മരിക്കുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. 

2016 ഒക്ടോബറിലായിരുന്നു ദർശനയും ഓംപ്രകാശും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതു മുതൽ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങൾക്ക് ദർശന ഇരയായിരുന്നു. മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. മരിക്കുമ്പോൾ നാലുമാസം ഗർഭിണിയായിരുന്നു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT