എകെ ശശീന്ദ്രന്‍ 
Kerala

മന്ത്രി നേരിട്ടെത്തി, ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം; മൃതദേഹങ്ങള്‍ വിട്ടുനല്‍കി

മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദ്ദേഹങ്ങള്‍ വിട്ടുനില്‍കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം. വനം മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനില്‍കി. വെള്ളിയുടെയും ലീലയുടെയും വിട്ടിലേക്ക് മൃതദ്ദേഹങ്ങളുമായി ആംബുലന്‍സ് എത്തി. ആറളം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി ആറളം ഫാമിലെത്തിയത്. നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങള്‍ക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന്റെ താല്‍പര്യമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു അനുഭവം ഈ നാട്ടുകാര്‍ക്ക് ഇനി ഉണ്ടാകാന്‍ പാടില്ല. അതിന് വളരെ ആസൂത്രിതമായ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷിയോഗത്തില്‍ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതല്‍ കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ തീരുമാനമായി. ആര്‍ആര്‍ ടിയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സമീപപ്രദേശങ്ങളില്‍ ആര്‍ആര്‍ടി സഹായം തേടും. ആനമതില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ജനവാസ മേഖലയില്‍ ലൈറ്റുകള്‍ സ്ഥാപിക്കും, ചിലയിടത്ത് താതാകാലിക ഫെന്‍സിങ് സ്ഥാപിക്കുംമരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT