വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജിയുടെ പ്രതിഷേധം, ഫയൽ 
Kerala

'ലക്ഷ്യം വകുപ്പുതല ഉയര്‍ച്ച', ആദിവാസി യുവാവിനെതിരായ കള്ളക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 

ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി വി സി ലെനിന്‍ ആണ് അറസ്റ്റിലായത്. കാട്ടിറച്ചി കൈവശം വച്ചെന്നായിരുന്നു സരുണ്‍ സജിക്കെതിരായ കള്ളക്കേസ്.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. കേസില്‍ രണ്ടാം പ്രതിയാണ് വി സി ലെനിന്‍. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കേസിലെ ആദ്യത്തെ മൂന്ന് പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. വൈകാതെ തന്നെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷമായിരുന്നു സരുണ്‍ സജിക്കെതിരെ കള്ളക്കേസെടുത്തത്. വിളിച്ചുവരുത്തിയ ശേഷം വാഹനത്തില്‍ കാട്ടിറച്ചി വച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് സരുണ്‍ സജിയുടെ പരാതി. വകുപ്പുതല ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ കള്ളക്കേസ് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. സംഭവം വിവാദമാകുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടിരുന്നു. പിന്നാലെ ആരോപണ വിധേയരായ ഏഴു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ ഇവരെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ സരുണ്‍ സജി പ്രതിഷേധിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT