തോമസ് ഐസക്/ ഫയല്‍ ചിത്രം 
Kerala

'കിഫ്ബി പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ പ്രതിഷേധമുണ്ടാകും, കേന്ദ്ര ഫണ്ട് നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി'

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരും അംഗീകരിച്ചതാണ് 50 കോടിക്ക് അപ്പുറമുള്ള പദ്ധതികള്‍ ഏറ്റെടുത്തിട്ടില്ല എല്ലാ എം എല്‍ എമാരും കിഫ്ബി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: കിഫ്ബി പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത് ഭാവി മുന്‍കൂട്ടി കണ്ടാണെന്ന് മുന്‍ ധനമന്ത്രി മന്ത്രി തോമസ് ഐസക്. ഭൂമിവില കൂടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സര്‍ക്കാര്‍ അധിക ഭൂമി ഏറ്റെടുത്തത്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അതുപ്രകാരമാണ് സര്‍ക്കാര്‍ വിലനിശ്ചയിച്ചു ഭൂമി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പരിഷദ് ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരും അംഗീകരിച്ചതാണ് 50 കോടിക്ക് അപ്പുറമുള്ള പദ്ധതികള്‍ ഏറ്റെടുത്തിട്ടില്ല എല്ലാ എം എല്‍ എമാരും കിഫ്ബി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. കിഫ് ബിയില്‍ 24000 കോടി രൂപ ബാക്കിയുണ്ട് ഇനിയും ചെലവഴിക്കാത്ത ഫണ്ടും ബാക്കിയുണ്ട് ചെറിയ വ്യത്യാസം മാത്രമേ ഇതില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പറയുന്ന കാര്യത്തിലുള്ളു. കിഫ്ബി പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് സാമ്പത്തികപ്രതിസന്ധിയുണ്ടായത് കേന്ദ്ര ഫണ്ട് നിഷേധിച്ചതിനാലാണ്. ഈ കാര്യത്തില്‍ അന്നത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടല്ല ഞങ്ങള്‍ക്കുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി നോട്ടീസ് പതിച്ചത് ധൃതി പിടിച്ചുള്ള നടപടിയാണ് പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കുറച്ചുകൂടി ദിവസങ്ങള്‍ കാത്തു നില്‍ക്കാമായിരുന്നുവെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു.

Former Finance Minister Thomas Isaac stated that the land acquisition for KIIFB projects, carried out by the previous government, was done with foresight regarding the future.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്‌പോട്ട് അലോട്ട്‌മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകം, ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാന്‍ നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര്‍ സിറ്റിസണ്‍സിന് മികച്ച പ്ലാന്‍; അറിയാം വിശദമായി