'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകം, ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാന്‍ നീക്കം'

MV Govindan
MV Govindanഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നടപടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേര്‍ന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസാണിത്, ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല്‍ രാഷ്ട്രീയ നാടകമാണെന്നും ഡല്‍ഹി സമരത്തെ വഴി തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

മാതൃകാപരമായി ജീവിക്കുന്നവരെ വേട്ടയാടാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പിണറായി വിജയന്‍ എന്നാല്‍ പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസുകള്‍ ഉണ്ടാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവന്‍ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരുതരത്തിലുള്ള മാന്യതയും ഉണ്ടാകരുത് എന്ന തരത്തിലുള്ള ക്രിമിനല്‍ നിലപാടാണ് ഇ ഡിയുടേത്.വീട്ടില്‍ ആളില്ലാത്ത സമയത്ത് വന്ന് നോട്ടീസ് ഒട്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ ഡിയെയും ബിജെപിയെയും കേരളത്തിലേക്ക് കടന്നുകയറാന്‍ സഹായിക്കുന്നത് യുഡിഎഫാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. യുഡിഎഫ് നിലപാടാണ് ബിജെപിക്കും ഇ ഡിക്കും നരനായാട്ട് നടത്താന്‍ സൗകര്യം ചെയ്തു കൊടുക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒപ്പം ചേര്‍ത്തുകൊണ്ട് മതനിരപേക്ഷതയെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും നയപരമായ നിലപാടില്ലായ്മയും മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

MV Govindan
തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്‍ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്
MV Govindan
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
MV Govindan
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു
Summary

CPM State Secretary M.V. Govindan has come out with sharp criticism against the ED's actions targeting Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com