Justice P D Rajan 
Kerala

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു

2013 മുതൽ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം.

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ 1995ൽ ആലപ്പുള എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യൽ സർവീസ് ആരംഭിച്ചത്. 2009ൽ നിയമസഭാ സെക്രട്ടറിയായി. 2012ൽ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

2013 മുതൽ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. എൻആർഐ കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ പദവിയിൽ പ്രവർത്തിക്കുകയായിരുന്നു.

Former High Court judge Justice P.D. Rajan passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT