'ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല, ‌കോമഡി സിനിമ ആയിരിക്കില്ല'; 100-ാമത്തെ സിനിമ മോഹൻലാലിനൊപ്പമെന്ന് പ്രിയദർശൻ

ദൈവം സഹായിച്ചാല്‍ അത് നടക്കട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
Priyadarshan, Mohanlal
Priyadarshan, Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

തന്റെ കരിയറിലെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശനിപ്പോൾ. വെറൈറ്റി ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ച മോഹൻലാലിനൊപ്പം തന്റെ കരിയറിലെ നാഴികക്കല്ലായ ഈ ചിത്രം നിർമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

“അത് മോഹന്‍ലാലിനൊപ്പമാണ്. എന്‍റെ ആദ്യ സിനിമയിലെ നായകനാണ് എന്‍റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്. അത് ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ദൈവം സഹായിച്ചാല്‍ അത് നടക്കട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കോമഡി സിനിമ ആയിരിക്കില്ല. അത് ഞാനിപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല.

പക്ഷേ അത് സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.”, -പ്രിയദര്‍ശന്‍ പറഞ്ഞു. 2027 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ അത് സംഭവിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു.

Priyadarshan, Mohanlal
'എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം, ഇനിയും മിണ്ടാതിരിക്കില്ല'; അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

പ്രിയദർശന്റെ ഈ വാക്കുകൾ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ബോക്സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ഒരു സ്പോർട്സ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നുവെന്ന തരത്തിൽ 2021 ൽ റിപ്പോർട്ടുകൾ വന്നിരുന്നു.

Priyadarshan, Mohanlal
'ഞാനെന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാൻ തന്നെയാണ്'; 'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ആ ഡയലോ​ഗിനെക്കുറിച്ച് മോഹൻലാൽ

എന്നാൽ ഇരുവരും ഒന്നിച്ചെത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയറ്ററിൽ പരാജയപ്പെട്ടതോടെ മറ്റൊരു മോഹൻലാൽ ചിത്രം ഉടൻ പ്ലാൻ ചെയ്യുന്നില്ലെന്നും പ്രിയദർശൻ പ്രതികരിച്ചിരുന്നു. അതേസമയം രണ്ട് സിനിമകളാണ് പ്രിയദർശന്റേതായി റിലീസിനൊരുങ്ങുന്നത്. ഭൂത് ബം​ഗ്ലാ, ഹായ്‍‌വാൻ എന്നിവയാണ് അവ. ഏപ്രിൽ 10 ന് ഭൂത് ബം​ഗ്ലാ തിയറ്ററുകളിലെത്തും.

Summary

Cinema News: Director Priyadarshan says his 100 th cinema is with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com