കെ ശങ്കരനാരായണ പിള്ള /ഫയല്‍ ചിത്രം 
Kerala

മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നു പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 1982 ലും 87 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഗിരിജയാണ് ഭാര്യ. അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍ എന്നിവര്‍ മക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT