ഹാജറ കൊല്ലരുക്കണ്ടി 
Kerala

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ 

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഹാജറ കൊല്ലരുക്കണ്ടിയെ (50) വീടിന് പിറകുവശത്തുള്ള കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഹാജറയെ വീട്ടില്‍ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കിണറ്റില്‍ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

ഹാജറ രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സി എച്ച് സെന്റര്‍ വൊളന്റീയറുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന