മണര്‍കാട് പള്ളിക്ക് സമീപം പ്രത്യക്ഷപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ സ്ക്രീൻഷോട്ട്
Kerala

ടിപ്പറിന്റെ ടയര്‍ താഴ്ന്നു; കോട്ടയത്ത് റോഡില്‍ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍- വീഡിയോ

മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണര്‍ ആയിരുന്നു ഇതെന്നും നാട്ടകാര്‍ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT