snake bite ഫയൽ
Kerala

മുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു; നാലര വയസുകാരി ഐസിയുവില്‍

എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റത്. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

Four-and-a-half-year-old girl in ICU after being bitten by cobra while playing in yard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Today's Rashi Phalam July 28|മുടങ്ങിക്കിടന്ന പണം ലഭിക്കും, സ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനം ​ഗുണകരം

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട