അറസ്റ്റിലായ പ്രതികള്‍ 
Kerala

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി. 2023 മുതൽ ഇവർ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്, യുവതിക്ക് ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങൾ ബന്ധുവായ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റ് പ്രതികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ആരോപണം ഉണ്ട്

Four arrested in Perambra on charges of threatening and sexual assault a young woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'

ചെറുതും വലുതുമായ നൂറുകണക്കിന് ഗണപതിമാര്‍; കരവിരുതുമായി ശില്‍പ്പി ലക്ഷ്മീശ ആചാര്യ, വിനായക ചതുര്‍ഥിയുടെ ആരവങ്ങള്‍ക്കിടെ ഒരു കാഴ്ച

നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതിയില്‍ ഇടാം; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

ട്രാന്‍സ്‌ഫോമറിന് കപ്പാസിറ്റി ഇല്ലേ? എന്തുകൊണ്ട് ഹൈബ്രിഡ് സോളാര്‍ വയ്ക്കണം, ഇക്കാര്യങ്ങള്‍ അറിയാം