പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങിക്കിടന്ന ഭാര്യയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ചു, തീകൊളുത്തി; പിന്നാലെ രാജുവും, നടുക്കം വിട്ടുമാറാതെ നാട്ടുകാർ  

കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പതിനാലുകാരൻ സ്റ്റെ​ഫി​ൻ  കൂടി മരണത്തിന്​ കീഴ്​പെട്ടതോടെ നാദാപുരം ചെ​ക്യാ​​ട്ടെ നാലംഗ കുടുംബം ഓർമയായി. കൺമുന്നിൽ തീയിലെരിഞ്ഞ്​ ഒരുകുടുംബം ഒന്നാകെ ഇല്ലാതായത്​ ഉൾക്കൊള്ളാനാകാതെ നടുക്കത്തിലാണ്​ ഗ്രാമം. 

ചൊവ്വാഴ്ച പുലർച്ചെയാണ് ചെ​ക്യാ​ട് കാ​യ​ലോ​ട്ട് താ​ഴെ കീ​റി​യ​പ​റ​മ്പ​ത്ത് രാ​ജുവിനും ഭാര്യ റീനയ്ക്കും രണ്ട് മക്കൾക്കും തീപ്പൊള്ളലേറ്റത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു. 

വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു.  ദേഹത്ത്​ മൊത്തം തീപടർന്ന്​ ​ മരണവെപ്രാളത്തിൽ വീട്ടിനകത്ത്​ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രാജുവിനെയും മക്കളെയും ക​ത്തു​ന്ന ശ​രീ​ര​വു​മാ​യി വീ​ട്ടുവ​രാ​ന്ത​യി​ൽ റീ​ന​യെ​യു​മാ​ണ്​ അ​യ​ൽ​വാ​സി​ക​ൾ കണ്ടത്. കിടപ്പുമുറി പൂർണമായി കത്തിനശിച്ചനിലയിലാണ്. 

രാ​ജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകൻ സ്റ്റാ​ലി​ഷ് (17) ബുധനാഴ്ചയും രാജുവിൻറെ ഭാ​ര്യ റീ​ന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകൻ സ്റ്റെ​ഫി​ൻ വൈകീട്ടുമാണ്​ മരിച്ചത്​. ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

SCROLL FOR NEXT