അറസ്റ്റിലായ ബിജെപി-ആർഎസ്എസ് പ്രവർത്തകർ 
Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വെസ്റ്റ് മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ കുറുമ്പൂര്‍ വീട്ടില്‍ വിഷ്ണു (31), കോതോട്ട് വീട്ടില്‍ അരുണ്‍ (31), കരുമാന്‍പാറ വീട്ടില്‍ രാകേഷ് (35), ഡാഡു എന്ന ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ചയായിരുന്നു സിപിഎം മാളോര്‍ക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ മിഥുന്‍ അജയഘോഷിനെ (32) അറസ്റ്റിലായ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ മിഥുന്റെ പിന്‍കഴുത്തിന് വെട്ടേറ്റിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി ആക്രമിക്കാനെത്തിയ സംഘത്തില്‍ ഗൗതവും വിഷ്ണുവുമുണ്ടായിരുന്നു. ഇതില്‍ വിഷ്ണു ഒളിവില്‍ പോയിരുന്നു.

Four RSS-BJP workers arrested for attacking a CPM branch secretary in Porkulam, Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍