നാലുവര്‍ഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി ഫയൽ
Kerala

നാലുവര്‍ഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് മാറിപ്പോയാല്‍ കോളജുകളില്‍ സീറ്റുകള്‍ ഒഴിവുവരും. ഇതിനാലാണ് പ്രവേശനതീയതി 31 വരെ നീട്ടിയത്. 31ന് മുന്‍പ് സര്‍വകലാശാലകള്‍ സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ച് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നടത്തണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇതുവരെ മികച്ച രീതിയില്‍ പ്രവേശനം നടന്നുവെന്നും നാലുവര്‍ഷ യുജി പ്രോഗ്രാം തൃപ്തികരമായി പോകുന്നുവെന്നും യോഗം വിലയിരുത്തി. ഒന്നാം സെമസ്റ്റര്‍ പരീക്ഷാക്രമീകരണങ്ങള്‍ക്കുള്ള അന്തിമ മാര്‍ഗനിര്‍ദേശം ഉടന്‍ ലഭ്യമാക്കും. ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത