പ്രതീകാത്മക ചിത്രം 
Kerala

കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചു, 14 കാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ വെള്ളറക്കാട് പതിനാലു വയസ്സുകാരന്‍ മുങ്ങിമരിച്ചു. എടപ്പാള്‍ സ്വദേശി പുരുഷോത്തമന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അമ്മ വീട്ടില്‍ വിരുന്ന് വന്ന അക്ഷയ് കൂട്ടുകാരുമൊത്ത് പാടത്ത് മണ്ണെടുത്ത കുഴിയില്‍ കുളിക്കാനും കളിക്കാനും വേണ്ടി പോയതായിരുന്നു. കൂട്ടുകാരന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ അക്ഷയ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍ മുങ്ങിപ്പോയ മറ്റു രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അക്ഷയെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് അക്ഷയുടെ മൃതദേഹം പുറത്തെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT