ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം പ്രതീകാത്മക ചിത്രം
Kerala

മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ ഒളിവിൽ

ബാ​ങ്ക് ശാ​ഖ​യി​ൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ബാ​ങ്ക് ശാ​ഖ​യി​ൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ട​പാ​ടു​കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വെ​ച്ചും പ​രി​ച​യ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ പേ​രി​ൽ മു​ക്കു​പ​ണ്ടം ഇ​തേ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. നി​ര​വ​ധി ഇ​ട​പാ​ടു​കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ൽ കാ​ണാ​നി​ല്ല.പ​ക​രം മു​ക്കു​പ​ണ്ട​മാ​ണു​ള്ള​ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ത​ട്ടി​പ്പ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ൽ​നി​ന്ന് മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് അ​ധി​കൃ​ത​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​പാ​ടു​കാ​ർ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്​പി​ക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം