സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും  പ്രതീകാത്മക ചിത്രം
Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റി; വൈദ്യുതി ബന്ധം വിഛേദിച്ചു, ഒരാള്‍ അറസ്റ്റില്‍

ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റുകയും റിങ് മെയിന്‍ യൂണിറ്റുകള്‍ (ആര്‍ എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തി ഒരാള്‍ അറസ്റ്റില്‍. പെരുവയല്‍ കല്ലേരി സായി കൃപയില്‍ വി രജീഷ് കുമാറിനെ പന്നിയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വര്‍ക്കറുമായ സുബൈര്‍ വിനെ സസ്‌പെന്‍ഡ് ചെയ്തതായും ഇപ്പോള്‍ ഒളിവിലാണെന്നും കെഎസ്ഇബി അറിയിച്ചു.

ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം. കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് വയര്‍ മുറിച്ചും ആറ് ആര്‍ എം യുകള്‍ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവര്‍ ഇരുട്ടിലാക്കിയത്. സിസി ടിവി ദൃശ്യങ്ങളില്‍നിന്നും ഇവര്‍ കൃത്യം നിര്‍വ്വഹിക്കുന്നതിന്റെ വിഡിയോയും കെഎസ്ഇബി പങ്കിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കരാറടിസ്ഥാനത്തില്‍ വാഹന കോണ്‍ട്രാക്ടറായിരുന്ന രജീഷിനെ കൃത്യനിര്‍വ്വഹണത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണിതെന്നും അധികൃതര്‍ പറയുന്നു. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയര്‍ മുറിച്ചുമാറ്റിയതായും ആര്‍ എം യു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കെ എസ് ഇ ബി പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

'ആര് ആരെ കൊന്നു ?', മച്ചാനേ 'സീൻ' ഐറ്റം ആണല്ലോ! ഇതാണ് നമ്മൾ കാത്തിരുന്ന സൂര്യ, ജിത്തു മാധവൻ പടത്തിന്റെ ടീസർ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; നാല് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !

47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ