ജി സുധാകരന്‍ ഫയൽ
Kerala

'ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ല, മൂന്നര വര്‍ഷം ഒരഴിമതിയും നടന്നില്ല'

അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണെന്നും രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കില്‍ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെയെന്നും സുധാകരന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്‍എസ്എസുകാര്‍ പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണെന്നും രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കില്‍ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെയെന്നും സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്വര്‍ണപാളിയും ആരും കൊണ്ടുപോയിരുന്നില്ല. അന്ന് മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. താനുണ്ടായിരുന്ന മൂന്നര വര്‍ഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ ആഗ്രഹിക്കുന കാര്യങ്ങള്‍ നടത്തിക്കൊടുക്കണം. പക്ഷപാതിത്വം പാടില്ല. പെരുമാറ്റവും വേഷവിധാനവും ലളിതമാകണം. സ്ത്രീകള്‍ക്ക് ഒഴിവ് നല്‍കാം, കളര്‍ ഡ്രെസ് ഒക്കെ ആകാം. മുതിര്‍ന്ന നേതാക്കള്‍ കടും നിറങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. ഫാസിസത്തെ കെട്ടുകെട്ടിക്കണം എന്ന് പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. കേരളം ആണ് ഇന്ത്യയെന്ന് കരുതുന്ന ആളുകളുണ്ട്. ഓരോ പാര്‍ട്ടിയും ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു പക്ഷം ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ താഴേക്ക് പോകുമായിരുന്നോ. ഒറ്റ സീറ്റില്ല ബംഗാളില്‍ ഇപ്പോള്‍. നമ്മുടെ ചുറ്റും ഏതാനും ആളുകള്‍ ഉള്ളത് കൊണ്ട് അഹങ്കരിക്കരുത്. ചില ആളുകള്‍ രണ്ടു കൈയിലും മോതിരം ഇട്ട് നടക്കുകയാണ്. ഇവര്‍ പ്രസംഗിക്കുമ്പോള്‍ രണ്ടു കൈയും പൊക്കും. സാമൂഹ്യ വിരുദ്ധരെയും മദ്യപാനികളെയും അഴിച്ചു വിട്ട് സമൂഹ മാധ്യമത്തില്‍ ഇല്ലാത്തത് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ല. എന്നെ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും അഭിപ്രായം പറയുന്നതും നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

G Sudhakaran about political protection for lord ayyappa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT