G Sudhakaran 
Kerala

'അത് കൊലപാതകം; വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍; ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണം'

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം ചേര്‍ന്ന് തന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച് സലാമിന് ഭൂരിപക്ഷം കുറഞ്ഞ് എന്ന് പറഞ്ഞാണ് അവര്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ വ്യാപകമായി സിപിഎമ്മിന് വോട്ടു ചെയ്തു. അതുകൊണ്ടാണ് മികച്ച വിജയം നേടാനായതെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന സിപിഎം നേതാവ് വിജയരാഘവനെ പരിഹസിച്ച സുധാകരന്‍ അയാള്‍ എവിടെ പ്രസംഗിച്ചാലും സിപിഎം തോല്‍ക്കുമെന്നും പറഞ്ഞു. അയാള്‍ വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍. ബ്രാഞ്ച് അംഗമാകാനുള്ള നിലവാരം പോലുമില്ല. ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണമെന്നും ജി സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: 'മുഖ്യമന്ത്രി'യിൽ അനിശ്ചിതത്വം തന്നെ, പ്രഖ്യാപനത്തിന് കാത്തിരിക്കണം

നെടുംകണ്ടം ഇരട്ട കൊലപാതകം; രണ്ടാം ദിനത്തിലെ തിരച്ചിലിലും നിർണായക തെളിവുകൾ കിട്ടിയില്ല, മാത്യുവിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു

​ഗുസ്തി ​ഗോദയിലേക്കുള്ള തിരിച്ചു വരവ്; വിനേഷ് ഫോ​ഗട്ടിന്റെ നീക്കത്തിന് വീണ്ടും പൂട്ടിട്ട് ​ഫെഡറേഷൻ; വിലക്ക്

ഒരിക്കൽ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം

മരുന്നു വേണ്ട, നന്നായി ഉറങ്ങാൻ ഭക്ഷണശീലത്തിൽ ഈ മാറ്റം പരീക്ഷിക്കാം

SCROLL FOR NEXT